JHL

JHL

ചത്രംപള്ളം ചിറയിൽ മത്സ്യ ക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കുമ്പള(www.truenewsmalayalam.com) : സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടിയമ്മ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ചത്രംപള്ളം ചിറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

 ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ടി വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ, സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, അബ്ബാസ് അലി.കെ, മുഹമ്മദ് കാദർ താഴെ, ജുനൈദ് പരപ്പനങ്ങാടി,സിദ്ധീഖ് എം.യു, നിസാമുദ്ധീൻ സി.എ, അബ്ബാസ് ചൂരിത്തടുക്ക, മമ്മിണി പുതിയ പുര,മുഹമ്മദ് കുഞ്ഞി ഉളുവാർ,  ഫൈസൽ സംബന്ധിച്ചു.





1 comment: