JHL

JHL

മുട്ടം ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതം

കുമ്പള(www.truenewsmalayalam.com) : മുട്ടം ഇഹ്യാ-ഉൽ- ഇസ് ലാം ജമാഅത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നബിദിനം, റാതീബ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാനിരുന്നതിനാൽ ജമാഅത്ത് കമ്മിറ്റി ഭരണ സമിതി മീറ്റിങ് അനിവാര്യമായിരുന്നു. 

 യോഗം ചേരുന്നതിനെതിരെ ഏതാനും ആളുകളുടെ ഭീഷണി നിലനിന്നിരുന്നതിനാൽ കമ്മിറ്റി പൊലീസ് സംരക്ഷണം തേടിയിരുന്നു. 

പൊലീസ് വാഹനങ്ങളുടെ വീഡിയോയും നാട്ടുകാരിലൊരാളാടെ വിവരണവും ചേർത്ത് ജമാഅത്തിൽ വലിയ പ്രശ്നങ്ങളുണ്ടെന്നും പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടെന്നുമുള്ള തരത്തിലുള്ള വാർത്തകളാണ് ചില തത്പര കക്ഷികൾ വാർത്താ രൂപത്തിൽ പ്രചരിപ്പിച്ചത്.

       ഇത് സാമൂഹിക താത്പര്യങ്ങൾക്കും പ്രതിബദ്ധതയ്ക്കും വിരുദ്ധമാണെന്നും ഭാരവാഹികൾ ആരോപിച്ചു.





No comments