JHL

JHL

എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിൽ 'ഗാന്ധി സ്മൃതി' സംഘടിപ്പിച്ചു

മൊഗ്രാൽ(www.truenewsmalayalam.com) : ഗാന്ധി ജയന്തി ദിനത്തിൽ എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിൽ 'ഗാന്ധി സ്മൃതി' പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിദ്ദീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ നിസാർ പെർവാഡ് മുഖ്യാതിഥിയായിരുന്നു. മാഹിൻ മാസ്റ്റർ, എം സി എം അക്ബർ, എം സി കുഞ്ഞഹമ്മദ്, സിദ്ദീഖ് അലി മൊഗ്രാൽ, ബി എൽ മുഹമ്മദ് അലി, ഹസീബ് പ്രസംഗിച്ചു. ഫവാസ് ഇബ്രാഹിം സ്വാഗതവും മുഹമ്മദ് ഹാഷിർ നന്ദിയും പറഞ്ഞു.


No comments