JHL

JHL

എം..ബി..ബി..എസ്. എൻട്രൻസിൽ ഉന്നത വിജയം നേടിയ ഫൈറൂസക്ക് അവേക്കിന്റെ ആദരം


വനിതാ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കാസറഗോഡ് ജില്ലയിലെ വനിതാ കൂട്ടായ്മയായ എവെക്ക് (A Women's Association of Kasaragod for Empowerment) പൊതു വിദ്യാലയത്തിൽ പഠിച്ച എം.ബി.ബി.എസ് എൻട്രൻസിൽ ഉന്നത വിജയം കരസ്ഥമാക്കിയ മൊഗ്രാലിലെ ഫൈറൂസയെ ആദരിച്ചു. അവേക്ക് പ്രസിഡൻറ് യാസ്മിൻ മുസ്തഫയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് സുലൈഖ മാഹിൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രക്ഷാധികാരി സക്കീന അക്ബർ ക്യാഷ് അവാർഡ് കൈമാറി. എക്സിക്യൂട്ടീവ് മെമ്പർ ഷമീർ അഫ്സൽ, മെമ്പർമാരായ മറിയു  മൊഗ്രാൽ, ഷഹനാസ് നിസാർ, ജമീല മാഹിൻ, സീനത്ത് സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. ഷറഫുന്നിസ ശാഫി നന്ദി  രേഖപ്പെടുത്തി.ഒരു വർഷത്തോളമായി സ്ത്രീ ശാക്തീകരണത്തിലൂന്നിയുള്ള പ്രവർത്തനം  കാഴ്ച്ച വെക്കുന്ന AWAKE  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിനും പ്രഥമ പരിഗണന നൽകുന്നുണ്ട്.

No comments