JHL

JHL

പതിനഞ്ചുകാരനെ ചുട്ടുകൊന്നതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രകടനം നടത്തി


കാസറഗോഡ് (www.truenewsmalayalam.com 2 Aug 2019) : ഉത്തർപ്രദേശിലെ വാരണസിയിൽ മുസ് ലിം ബാലനെ ചുട്ടുകൊന്ന പശ്ചാത്തലത്തിൽ  'സംഘ് രാഷ്ട്രീയ നിർമ്മിതിക്കായുള്ള വംശഹത്യയെ ചെറുകുക' എന്ന പ്രമേയവുമായി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ജ്വാലയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള നേതൃത്വം നൽകി. മണ്ഡലം സെക്രെട്ടറി ഹകീം മഞ്ചേശ്വരം, കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇസ്മായീൽ മൂസ , മൊയ്‌ദീൻ കുഞ്ഞി കുഞ്ചത്തൂർ, കാദർ മഞ്ചേശ്വരം, ഇഖ്‌വാൻ, ആബിദ്, ഹസൻ മൂസ, നഹാറുദീൻ, സിദ്ദീഖ്, മൊയ്‌ദീൻ, സയ്യിദ് തുടങ്ങിയവർ സംബന്ധിച്ചു.

ചെർക്കളം ടൗണിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര, ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്കളായ് , പി. കെ അബ്ദുല്ല , ബി.മുഹമ്മദ് കുഞ്ഞി, സലാം എരുതുംകടവ് , ശരീഫ്, അബ്ബാസ്, ബി.കെ.സി. അബ്ദുൽ ഖാദർ, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.


മേൽപറമ്പിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ,ഹമീദ് കക്കണ്ടം,  എ .ജി. ജമാൽ, പി.കെ.ബഷീർ,യൂസുഫ്, റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

പടന്നയിൽ നടന്ന പ്രകടനത്തിൽ ടി.കെ.അഷ്‌റഫ്, സി.എച്ച്‌ മുത്തലിബ്, പി.സി.അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി.


  

No comments