JHL

JHL

ദുരിതം വിതച്ച മുസോടി കടപ്പുറത്ത് പെരുന്നാൾ വസ്ത്രങ്ങളുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്


ഉപ്പള (True News 12 August 2019): കടലാക്രമണ ത്തിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 7 കുടുംബങ്ങൾ ക്ക് പെരുന്നാൾ വസ്ത്രങ്ങളും മരുന്നുകളുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രവർത്തകരെത്തി. വീട് നഷ്ടപ്പെട്ട മുസോടി കടപ്പുറത്ത് താമസിക്കുന്ന കുടുംബങ്ങൾ മാസങ്ങളായി ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. കാലവർഷം കനത്തതോടെ പലർക്കും തൊഴിലെടുക്കാനും പറ്റാതായി. ഇവരുടെ പുനരധിവാസ ത്തിന് സ്ഥിരം സംവിധാനം കാണണമെന്ന് പെരുന്നാൾ ഉടുപ്പുകൾ കൈമാറിക്കൊണ്ട് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കൺ വീനർ സഫിയ സ്മീർ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അംബുഞ്ഞി തലക്കളായ് രോഗികൾക്ക് മരുന്ന് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അഷ് റഫ് ബായാർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സാഹിദ ഇല്യാസ്, നാസില, റാസിക്ക് മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു. 

No comments