JHL

JHL

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് വയോധികന് ദാരുണാന്ധ്യം.

കാ​സ​ർ​ഗോ​ഡ്(www.truenewsmalayalam.com) : കാ​സ​ർ​ഗോ​ഡ് ക​ർ​മ്മം​തൊ​ടി​യി​ൽ കാ​ട്ടു​പ​ന്നി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. കാ​വു​ങ്കാ​ൽ സ്വ​ദേ​ശി കു​ഞ്ഞ​മ്പു​നാ​യ​രാ(60)​ണ് മ​രി​ച്ച​ത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ കര്‍മ്മന്തൊടി ബാക്കണ്ടത്ത് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.

മുള്ളേരിയയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപന്നി റോഡില്‍ കുറുകെ ചാടിയത്.
 ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പന്നിയെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണാണ് കുഞ്ഞമ്പുനായര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ പന്നി റോഡില്‍ ചത്തുവീഴുകയായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും വനപാലകരും സ്ഥലത്തെത്തി.

അ​പ​ക​ട​ത്തി​ൽ ച​ത്ത 37 കി​ലോ​ഗ്രാം ഭാ​രം വ​രു​ന്ന കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കു​ഴി​ച്ചി​ട്ടു.

No comments