JHL

JHL

ഉപ്പള കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണം; കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.

കാസർകോട്(www.truenewsmalayalam.com) : മഞ്ചേശ്വരം സ്റ്റേഷൻ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
യോഗം ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. അഡീഷണൽ എസ്.പി. കെ. ഹരീശ്ചന്ദ്ര നായിക്, ഡിവൈ.എസ്.പി.മാരായ ഡോ. വി. ബാലകൃഷ്ണൻ, സി.കെ. സുനിൽകുമാർ, കെ.പി.ഒ.എ. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രേംജി കെ. നായർ, എ.പി. സുരേഷ്, ഇ.വി. പ്രദീപൻ, കെ.പി.വി. രാജീവൻ, എം. സദാശിവൻ എന്നിവർ സംസാരിച്ചു.





No comments