JHL

JHL

മരണസംഖ്യ 47 ആയി, കവളപ്പാറയില്‍ വന്‍ഉരുള്‍പൊട്ടല്‍


കോഴിക്കോട്(www.truenewsmalayalam.com 9 Aug 2019): സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 47 പേര്‍ മരിച്ചു. ഇന്ന് 30 പേരാണ് മരിച്ചത്. വയനാട്,കോഴിക്കോട്,മലപ്പുറംജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്.
പ്രളയദുരന്ത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 22.50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പത് ലക്ഷം രൂപ ഉള്‍പ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.

No comments