JHL

JHL

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം കത്തുന്നു. നിലപാട് തിരുത്തി കളക്ടർ

തിരുവനന്തപുരം (True news 11 Aug 2019):തിരുവന്തപുരം ജില്ല കലക്ടറുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം കത്തുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് പറഞ്ഞ ജില്ലാ കലക്ടർ കെ.ബാലകൃഷ്ണ പൈയുടെ വിശദീകരണം തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കലക്ടര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് മന്ത്രി കെ.ടി ജലീലും പ്രതികരിച്ചു. 

അതിനിടെ എതിർപ്പ് കനത്തതോടെ  പഴയ പോസ്റ്റ് മാറ്റിയില്ലെങ്കിലും നിലപാട് തിരുത്തി കളക്ടർ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.കഴിഞ്ഞ പ്രളയ കാലത്ത് ഏറ്റവും നല്ല ദുരിതാശ്വാസ പ്രവർത്തനം കാഴ്ചവെച്ച ജില്ലയിൽ നിന്ന് ഇത്തരം ഒരു നിലപാടുണ്ടായത് വലിയ ചർച്ചയായിരിക്കുകയാണ്. 

No comments