JHL

JHL

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തലവൻ വിദേശ മദ്യവുമായി പിടിയിൽ


കുമ്പള (www.truenewsmalayalam.com 5 Aug 2019):  ബന്തിയോട് ഷിറിയയിലെ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തലവൻ കർണാടക നിർമിത വിദേശ മദ്യം കടത്തുന്നതിനിടയിൽ പൊലീസ് പിടിയിലായി. ബായാർ മുളിഗദ്ദെ സ്വദേശിയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ സൈനുൽ ആബിദി(28)നെയാണ് മഞ്ചേശ്വരം എസ്ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾക്കൊപ്പം മീഞ്ച കൊളച്ചിലിലെ ഹുസൈനും(35) പിടിയിലായി. കാറിൽ നിന്ന് പായ്ക്കറ്റുകളിലും കുപ്പികളിലുമായി 20 ലീറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മഞ്ഞനാടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . കുമ്പള എസ് ഐ സന്തോഷും സംഘവുമാണ് കാര്‍ കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു

വ്യാഴാഴ്ച  വൈകിട്ട് പള്ളിയിൽ നിന്നു പോകുകയായിരുന്ന ഷിറിയ സ്വദേശി അബൂബക്കർ സിദ്ദിഖിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് സൈനുൽ ആബിദെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ പൊലീസ് സംഘം ഇതുവഴി വന്നതുകണ്ട് യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് ക്വട്ടേഷൻ സംഘം കടന്നുകളയുകയായിരുന്നു. ക്വട്ടേഷൻ നൽകിയ ആൾ ഇപ്പോഴും ഒളിവിലാണ്.

No comments