JHL

JHL

മംഗളൂറു നേത്രാവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.


മംഗളൂറു : (www.truenewsmalayalam.com 5 Aug 2019) : മംഗളൂറു നേത്രാവതി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച  യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം. വിവരമറിഞ്ഞ് മംഗളൂരു  പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ഗിരീഷ് (32) എന്ന യുവാവിനെയാണ് തക്ക സമയത്തുള്ള ഇടപെടൽ മൂലം രക്ഷിക്കാനായത്.  

നേത്രാവതി പാലത്തിലെത്തിയ യുവാവ് പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം നേരില്‍കണ്ട നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഇതേപാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി കഫെ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ ഹെഗ്‌ഡെ ആത്മഹത്യ ചെയ്തത്.

No comments