JHL

JHL

കൊല്ലത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശി മരിച്ചു.


കൊല്ലം (www.truenewsmalayalam.com 8 Aug 2019): കൊല്ലത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശി മരിച്ചു. കുഞ്ചത്തൂര്‍ സന്നടക്ക റോഡിലെ ബാവ ക്വാര്‍ട്ടേഴ്സില്‍ കെ ജെ മുഹമ്മദ് ഇര്‍ഫാന്‍ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ കൊല്ലം  ഭരണിക്കാവ് റെയില്‍വേ ട്രാക്കിലാണ് ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇര്‍ഫാനെ കണ്ടെത്തിയത്. പോലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് കുഞ്ചത്തൂരില്‍ നിന്നും ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. 

No comments