JHL

JHL

മരംവീണ് കൊടിയമ്മയിൽ വീടും രണ്ട് കാറുകളും തകർന്നു.


കുമ്പള (wwe.truenewsmalayalam.com 8 Aug 2019):  രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.വ്യാഴാഴ്ച്ച ഉച്ചയോടെ കൊടിയമ്മയിൽ കൂറ്റൻ മാവ് വീടിനു മുകളിൽ പതിച്ച് കൊടിയമ്മയിൽ  വീടും കാറും തകർന്നു. പാതയോരത്ത് നിർത്തിയിട്ട കൊടിയമ്മപൂക്കട്ടയിലെ അബ്ബാസ് അലിയുടെ കാറിനു മുകളിലും മരം കടപുഴകി പതിച്ചു.ഇരു കാറുകൾക്കും ഭാഗികമായ കേടുപാടുകളാണ് സംഭവിച്ചത്. കുമ്പളയിലെ വിവിധയിടങ്ങളിൽ മരം വീണ് വൈദ്യുതി തുണുകളും ലൈനുകളും  തകർന്നു. കാറ്റിൽ വ്യാപകമായ കൃഷി നാശമുണ്ടായി. ഏകറ്കണക്കിന് നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. കടൽക്ഷോഭത്തിൽ കുമ്പള, ഉപ്പള തീരപ്രദേശങ്ങളിൽ നൂറിലെറെ തെങ്ങുകൾ കടലെടുത്തു.


No comments