വയറിളക്ക രോഗണിയന്ത്രണ പക്ഷാചാരണവും മുലയൂട്ടൽ വാരാചാരണവും നടത്തി.
കുമ്പള (www.truenewsmalayalam.com 6 Aug 2019):കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം പേരാൽ കുടുംബക്ഷേമ കേന്ദ്രം നടുപ്പള്ളം അംഗനവാടിയിൽ നടത്തിയ ആരോഗ്യ സദസ് മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ ഉത്ഘാടനം ചെയ്തു. വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണവും,ലോക മുലയൂട്ടൽ വാരാചരണവും ആചരിക്കുന്നതിന്റെ ഭാഗമായുള്ള ബോധവതകരണ സെമിനാറിൽ 'സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിലൂടെ പൊതുജനസുരക്ഷ' എന്ന വിഷയം ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ അവതരിപ്പിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ.സി.സി. സ്വാഗതവും, ജെ.പി.എച്.എൻ സബീന നന്ദിയും പറഞ്ഞു.
ഐ.സി.ഡി. എസ് ,ആശ, ഹരിതകർമ്മസേന , കുടുംബശ്രീ,
പ്രവർത്തകർ, അമ്മമാർഎന്നിവർ പങ്കെടുത്തു.
Post a Comment