JHL

JHL

ദേശീയ തല കരാട്ടേ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സൂരംബയലിൽ


കുമ്പള (www.truenewsmalayalam.com 3 Aug 2019): ജപ്പാൻ ഷോട്ടോക്കാൻ കാരാട്ടേ (ജെ. എസ്.കെ.എ) നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് നാലിന് സൂരംബയലിൽ നടക്കും. ജെ.എസ് കെ എ കുമ്പള മേഖലയാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. സൂരംബയൽ സമന്വയ കോ ഓപറേറ്റീവ്  ഓഡിറ്റോറിയത്തിൽ രാവിലെ പത്തു മണി മുതലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ജപ്പാൻ കരാട്ടേ   ഇന്ത്യ - മിഡിൽ ഈസ്റ്റ് ഇൻസ്ട്രക്ടർ സാൻസേയ് പി .കെ ഗോപാലകൃഷ്ണൻ ജില്ലാ ഇൻസ്ട്രക്റ്റർ സാൻസേയ്, സദാനന്ദർ തുടങ്ങിയ കരാട്ടേ മാസ്റ്റർമാർ പങ്കെടുക്കും.

ആഗസ്റ്റ് നാലിന് പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ എസ്ഡി എംഎം അമ്പാർ പ്രിൻസിപ്പലും ജെ എസ് കെ എ ജില്ലാ പ്രസിഡന്റുമായ ശോഭ പ്രകാശ് അധ്യക്ഷത വഹിക്കും. കുമ്പള മഹാത്മാ കോളേജ് പ്രിൻസിപ്പാൾ കെ.എം.എ സത്താർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഉപ്പള ഏ  ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി വീണ മുഖ്യാതിഥിയായിരിക്കും. ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ അഫിലിയേറ്റഡ് കരാട്ടേ താരങ്ങൾ പങ്കെടുക്കുമെന്ന് മുഖ്യസംഘാടക സാൻസേയ് സദാനന്ദൻ അറിയിച്ചു. ദേശീയ തല ജഡ്ജിംഗ് പാനലിലെ അംഗങ്ങളായിരിക്കും വിധികർത്താക്കൾ

No comments