JHL

JHL

ആദൂർ ഇറുഞ്ചിയില്‍ ദേഹത്ത് കയര്‍ ചുറ്റിയ നിലയിൽ അജ്ഞാത മൃതദേഹം


ആദൂർ  (True News 13 Aug 2019) : ആദൂർ  ഇറുഞ്ചിയില്‍ പണിതീരാത്ത വീട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേഹത്ത് കയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ്സോളം പ്രായം തോന്നിക്കും. ദിവസങ്ങളുടെ പഴക്കമുണ്ട് മൃതദേഹത്തിന്. അഡൂര്‍ ടൗണിലെ റൗഫിന്റെതാണ് നിര്‍മാണം നടന്നു കൊണ്ടിരുന്ന വീട്. ഗല്‍ഫിലാണ് അദ്ദേഹത്തിന് ജോലി. ജേഷ്ഠന്‍ ഇഖ്ബാലാണ് വീട് പണി നോക്കി നടത്തി വന്നിരുന്നത്. മൃതദേഹത്തിന് സമീപം ഒരു ലുങ്കിയും ഒരു തോര്‍ത്തും ഒരു പേസ്റ്റ്റ്റും കണ്ടെത്തിട്ടുണ്ട്.ബംഗാളി ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത് പെരുന്നാള്‍ ആയതിനാല്‍ പത്തു ദിവസം ഇവര്‍ നാട്ടിലേക്ക് പോയിരുന്നു. 
അയല്‍വാസിയായ ഹംസയാണ് മൃതദേഹം രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് വീടിന്റെ ഒന്നാം നിലയിലെ ഹാളില്‍ മൃതദേഹം കണ്ടെത്തിയത്.നാട്ടുകാരൊക്കെ ചേർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആദൂർ  പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 

No comments