JHL

JHL

ഉദുമയിൽ കാര്‍ നിയന്ത്രണം വിട്ട് വൈത്യുത തൂണിൽ ഇടിച്ച് പതിനാലുകാരന്‍ മരിച്ചു


ഉദുമ (www.truenewsmalayalam.com 10 Aug ) : ഉദുമയിൽ കാര്‍ നിയന്ത്രണം വിട്ട് വൈത്യുത തൂണിൽ ഇടിച്ച്പതിനാലുകാരന്‍ മരിച്ചു. കരിപ്പൊടി ദൊഡിപ്പളളിക്ക് സമീപത്തെ അശോകന്റെ മകന്‍ അമിത്ത് (14) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 3 പേര്‍ക്ക് പരിക്കേററിട്ടുണ്ട്.അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. പാലക്കുന്നിലെ ട്യൂഷന്‍ സെന്ററില്‍ പോയി മടങ്ങി വരികയായിരുന്നു അമിതും കൂട്ടുകാരും. ഇതിനിടയില്‍ നിയന്ത്രണം വിട്ട് രണ്ട് കാറിലും ഒരു ബൈക്കിലും ഇടിച്ച ശേഷമാണ് വൈദ്യുതി പോസ്റ്റിലിടിച്ചത്.

No comments