JHL

JHL

മംഗളൂറു വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഡൽഹിയിലേക്ക് വിമാനം


മംഗളൂറു (www.truenewsmalayalam.com 4 Aug 2019): മംഗളൂറു വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഡൽഹിയിലേക്ക് വിമാനം.  സ്‌പൈസ് ജെറ്റാണ് പുതുതായി  ഡൽഹി  സർവീസ് ആരംഭിച്ചത്. മംഗളൂറു വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ  ആദ്യ  യാത്രക്കാരനായ ഡോ കൃഷ്ണ പ്രസാദിന് ബോർഡിങ് പാസ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.  എയർ പോർട്ട്  ഡയറക്ടർ  വി വി റാവു സ്‌പൈസ് ജെറ്റ് റീജിയണൽ മാനേജർ നവൽ കിഷോർ,  എയർ പോർട്ട്‌  മാനേജർ സന്തോഷ്‌ ഡ്യൂട്ടി ഓഫീസർ ആശിഖ് രാജ്  ടെർമിനൽ മാനേജർ ഹമീദ്,  പോലീസ് ഓഫീസർ ഗോപാല കൃഷ്ണ കുണ്ടാർ തുടങ്ങി യവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിന് ശേഷം ആദ്യ വിമാനം പറന്നുയർന്നു.

No comments