JHL

JHL

സൂറത്കലിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; ഒൻപത് പേർക്ക് പരിക്ക്

മംഗളൂരു : (www.truenewsmalayalam.com  Sept7 , 2019)   :  ട്രക്കും കാറും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ്  വിദ്യാർത്ഥിനി മരിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ സൂറത്കല്ലിനടുത്ത് മൂക്കയിൽ  വെച്ചാണ്  അപകടമുണ്ടായത്. മംഗളൂരുവിൽ നിന്നും മണിപ്പാലിലേക്കു പോകുകയായിരുന്ന എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ   എതിരെ വന്ന ട്രക്കിൽ  ഇടിക്കുകയായിരുന്നു. മണിപ്പാൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ഗ്ലോറിയ(24) യാണ് മരിച്ചത്.ഗുരുതര പരുക്കേറ്റ ഗ്ലോറിയ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.    കൂടെയുണ്ടായിരുന്ന മറ്റു ഒൻപതു   വിദ്യാർത്ഥികൾക്കും പരുക്കേറ്റു. ഇതിൽ ആറുപേരുടെ അതീവ  നില ഗുരുതരമാണ്. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാരും പോലീസും ചേർന്നാണ് ചതഞ്ഞുപോയ സ്കോര്പിയോയോയിൽ നിന്നും വിദ്യാർത്ഥികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
പരുക്കേറ്റവരെല്ലാം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂൾ ഓഫ് ആര്കിടെക്ച്ചർ വിദ്യാർത്ഥികളാണ്.
സ്‌കോർപിയോ ഇവർ വാടകക്കെടുത്തതാണെന്നാണ് അറിയുന്നത്. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ഇടിച്ചു തകർത്ത് എതിരെ വരികയായിരുന്ന തൃക്കയിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. സൂറത്കൽ പോലീസെത്തി കേസ് എടുത്തു. പരുക്കേറ്റ മറ്റു വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അറിവായിട്ടില്ല.

No comments