JHL

JHL

മംഗളൂരുവിൽ കോൺട്രാക്ടർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

മംഗളുരു(True News 7 September 2019): മംഗളുരുവിൽ സിവിൽ കോൺടാക്റ്റർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മംഗളുരു കൊട്ടാരയില ജയകർ ആൽവ (50) യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ വീട്ടിന് പിന്നിലെ കിണറ്റിൽ ചാടുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യതയാണെന്ന് സംശയിക്കുന്നു. ഉർവ പോലീസ് അസ്വാഭാവിക മരണത്തിന്  കേസ് രജിസ്റ്റർ ചെയ്തു.

No comments