JHL

JHL

കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് റെയ്ഡ്

 
കാസര്‍കോട്(True News 7 September 2019) : കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് റെയ്ഡ് നടത്തി. മൂന്നു സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ശനിയാഴ്ച രാവിലെയാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫുഡ് അസിസ്റ്റന്റ് കമ്മിഷണര്‍ പി വി ഉദയശങ്കറുടെ നേതൃത്വത്തില്‍ മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്.

മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും മറ്റു രാസവസ്തുക്കള#് ഉപയോഗിച്ചിട്ടുണ്ടോ എന്നും അറിയാനായണ് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഫീസര്‍മാരായ കെ പി മുസ്തഫ, എസ് ഹേമാംബിക, ഡോ. അനുഷ ജോണ്‍, രാജു, വി കെ സനോജ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

No comments