JHL

JHL

ദേശിയ പാതയിലെ കുഴിയിൽ വീണ് ഷിറിയ സ്വദേശിയായ യുവാവിന്റെ കൈയൊടിഞ്ഞു


ഉപ്പള(True News 5 December 2019): ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഷിറിയ സ്വദേശിയായ ഹോട്ടൽ  ജീവനക്കാരന്റെ കൈയ്യൊടിഞ്ഞു. കുഞ്ചത്തൂരിലെ ഹോട്ടല്‍ ജീവനക്കാരനും ഷിറിയ കുന്നില്‍ സ്വദേശിയുമായ സമീറി(33)നാണ് പരിക്കേറ്റത്. സമീറിനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ കുഴിയിൽ വീഴുകയായിരുന്നു. തൊട്ടു പിറകിൽ ലോറിയുണ്ടായിരുന്നെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ദേശിയ പാതയിൽ കുഴിയിൽ വീണ് നിരവധി പേരാണ് അപകടത്തിൽ പെടുന്നത്. 

No comments