JHL

JHL

ഉപ്പളയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു; വെട്ടേറ്റു ഗുരുതരാവസ്ഥയിലായ ലീഗ് പ്രവർത്തകൻ ആശുപത്രിയിൽ

ഉപ്പള (True News 4 December 2019): ഉപ്പളയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു. ഉപ്പള ടൗണിൽ വിജയബാങ്കിന് സമീപം കഴിഞ്ഞ ദിവസം രാത്രി  ഹെൽമറ്റ് ധരിച്ച് കാറിലെത്തിയ സംഘം ആണ് യുവാവിനെ വെട്ടിയ ശേഷം കാറിൽ കയറി രക്ഷപ്പെട്ടത്. ഉപ്പളയിലെ ഹസൈനാറിൻറെ മകൻ മുസ്തഫ (44) ആണ് വെട്ടേറ്റു ഗുരുതര നിലയിൽ മംഗളൂറു ആശുപത്രിയിൽ കഴിയുന്നത്. രാത്രി പതിനൊന്ന് മണിയോടെ ജിമ്മിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം അക്രമം നടത്തിയത്.

No comments