JHL

JHL

മാളില്‍ നിന്നും കണ്ടെത്തിയ കുട്ടിയുടെ രക്ഷിതാക്കളെ തേടി ദുബായ് പോലീസ്

ദുബായ്(True News  10 September 2019): തങ്ങളുടെ സംരക്ഷണയിലുള്ള ഈ ബാലനെ അറിയുന്നവരുണ്ടെങ്കിൽ ബന്ധപ്പെടാൻ ദുബായ് പോലീസിന്റെ നിർദേശം. ദെയ്റയിലെ അൽ റീഫ് മാളില്‍ അലഞ്ഞുതിരിയുകയായിരുന്ന അഞ്ചു വയസുകാരനെ ഒരു ഏഷ്യൻ സ്ത്രീയാണ് ശനിയാഴ്ച മുറഖബാദ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്ക് കുട്ടി മറുപടി പറയുന്നുണ്ട്. എന്നാൽ രക്ഷിതാക്കളെ കുറിച്ച് ചോദിക്കുമ്പോൾ ഉത്തരം നൽകുന്നില്ല. ബാലൻ ഇന്ത്യൻ കുടുബത്തിലേതാണെന്നാണ് കരുതുന്നത്. കുട്ടിയെ തിരിച്ചറിയുന്നവർ 901 അല്ലെങ്കിൽ 04-2660555 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.അലി ഗാനിം അറിയിച്ചു.

boy-found-near-reefmall

No comments