JHL

JHL

കർണാടക നിർമ്മിത വിദേശ മദ്യവുമായി മഞ്ചേശ്വരം സ്വദേശി എക്‌സൈസ് പിടിയിൽ

മഞ്ചേശ്വരം(True News 5 September 2019): കർണാടക നിർമ്മിത  വിദേശ മദ്യവുമായി മഞ്ചേശ്വരം സ്വദേശി എക്‌സൈസ് പിടിയിൽ. മഞ്ചേശ്വരം ഇച്ചിലക്കോട് വില്ലേജിൽ വീരനഗർ അടുക്ക ഹൗസിൽ എ. അശോകയാണ് ബുധനാഴ്ച വൈകിട്ടോടെ എക്‌സൈസിന്റെ പിടിയിലായത് .6 .3 ലിറ്റർ കർണാടക വിദേശമദ്യവുമായി ഹീറോ ഹോണ്ട ബൈക്കിൽ പോകവെയാണ് പിടികൂടിയത്.ആവശ്യക്കാർക്ക് നേരിട്ട് ബൈക്കിൽ മദ്യം എത്തിച്ചു വില്പന നടത്തിവരുന്നതായി   രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.പ്രിവന്റീവ് ഓഫീസർ അശോകൻ പി ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിനൂപ്,കെ നൗഷാദ്,കെ അരുൺ ,കെ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

liquor-seized-at-manjeshwar-by-excise

No comments