JHL

JHL

ഹിന്ദു ജാഗരണ വേദികെ പ്രവർത്തകൻ കാർത്തിക്ക് സുവർണ്ണയെ കുത്തിക്കൊന്ന കേസിൽ നാല് പേർ പിടിയിൽ

മംഗളൂറു (True News 5 September 2019): ചൊവ്വാഴ്ച രാത്രി ഗണേശോത്സവ ഘോഷയാത്രക്കിടെ ഹിന്ദു ജാഗരണ വേദികെ പ്രവർത്തകൻ കാർത്തിക് സുവർണ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പുത്തൂർ പോലീസ് നാല് പേരെ അറസ്റ്റ്  ചെയ്തു. പുത്തൂർ സ്വദേശികളായ  ചരൺ (26), സഹോദരൻ കിരൺ (36), ഉള്ളാൾ ബയലിലെ  പ്രീതേഷ് (28) ,അത്താവറിലെ  സ്റ്റീവൻ മോന്തേറോ എന്നിവരാണ് പുത്തൂർ പോലീസിന്റെ പിടിയിലായത്. ഇതിൽ സ്റ്റീവൻ അറസ്റ്റിലായത് കുറ്റകൃത്യത്തിന് ശേഷം മൂന്ന് പ്രതികളെ ഒളിപ്പിച്ച് സംരക്ഷിച്ചതിനാണ്. ഗണേശോത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തിലാണ് കാർത്തികിനെ കുത്തിക്കൊന്നത്. 

karthik-suvarna-murder-4accused

No comments