JHL

JHL

ചന്ദ്രഗിരിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസറഗോഡ് (True News 3 September 2019): ഞായറാഴ്ച  ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിദ്യാനഗർ നെൽക്കള ദാമോദരന്റെ മകൻ ജയറാം (35) എന്ന യുവാവാണ് മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് കീഴൂർ കടപ്പുറത്ത് ആണ് മൃതദേഹം കാരക്കടിഞ്ഞത്.ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കൊറക്കോട് ബിലാൽ പള്ളിക്കു സമീപമാണ് ചൂണ്ടയിട്ട് മീൻ പിടിക്കുനത്തിനിടെ യുവാവ് അബദ്ധത്തിൽ പുഴയിലേക്കു വീണത് .കുറച്ച് അകലെ മീൻ പിടിക്കുകയായിരുന്നവർ യുവാവ് പുഴയിൽ വീഴുന്നത് കണ്ടതായി വിവരം നൽകിയതിനെ തുടർന്ന് പോലീസും ഫയർഫോർസും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

പരേതരായ ദാമോദര ആചാരി- ലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ് ജയറാം. സഹോദരങ്ങള്‍: ഗണേഷ്, ദിനേഷ്, ജഗദീഷ്, ജയന്‍, ചിത്ര.
missing-man-body-found-atkeezhur

No comments