JHL

JHL

പ്ലസ് ടു വിദ്യാർത്ഥിനി അസുഖം മൂലം മരിച്ചു.


കിഴൂർ(True News, Dec4, 2019):മേൽപറമ്പ് ഗവണ്മെന്റ് ഹയർ  സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും കിഴൂർ കടവത്ത്  ഹൌസിൽ ബഷീർ -ഹസീന ദമ്പതികളുടെ മകളുമായ ഫാത്തിമത് ജബീന(17) അസുഖം മൂലം ഇന്ന് പുലർച്ചെ മരണപെട്ടു. 
ഫാത്തിമത്‌ ജഹാന, ഹസ്സൻ, ഹുസൈൻ (വിദ്യാർത്ഥികൾ)എന്നിവർ സഹോദരങ്ങൾ.
വിദ്യാർത്ഥിനിയുടെ നിര്യാണത്തിൽ സ്കൂളിന് അവധി നൽകി. നൂറ് കണക്കിന് വിദ്യാർത്ഥികളും, അധ്യാപകരും വീട്ടിലെത്തി അനുശോചനം അറിയിച്ചു.
മയ്യത്ത് വൻ ജനാവലിയുടെ സാനിധ്യത്തിൽ കിഴുർ പടിഞ്ഞാർ ജുമാ മസ്ജിദിൽ ഇന്ന് ഉച്ചയോടെ  ഖബറടക്കി

No comments