JHL

JHL

മഞ്ചനാടിയിൽ ഷോക്കേറ്റ് യുവതി മരിച്ചു



മംഗളൂരു (True News, Dec 4, 2019): തുണി ഉണങ്ങാനിടുന്നതിനിടയിൽ യുവതി ഷോക്കേറ്റു മരിച്ചു. ബുധനാഴ്ച രാവിലെ മംഗലൂരു മഞ്ഞനാടിയിലാണ് സംഭവം.ബീഡിതെഴിലാളിയായ രോഹിണി (30) ആണ് മരിച്ചത്.രാവിലെ തുണി അലക്കി അയയിൽ ഉണക്കാനിടുന്നതിനിടെയാണ് ഷോക്കേറ്റത്. അയയായി ഉപയോഗിക്കുന്ന കമ്പിയിൽ  ബൾബ് ഘടിപ്പിക്കാൻ വച്ചിരുന്ന വയർ സമ്പർക്കത്തിലായതിനെ തുടർന്നാണ് ഇവർക്ക് ഷോക്കേറ്റത്. ഉടൻ മെയിൻ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും രോഹിണിയെ രക്ഷപ്പെടുത്താനായില്ല. ഇവർക്കും ഭർത്താവും ഒരു കുട്ടിയും ഉണ്ട് 

No comments