JHL

JHL

കുമ്പളയിൽ കെ.എസ്. ആർ.ടി.സി ബസ്സിന് നേരെ കല്ലേറ് ; പോലീസ് കേസെടുത്തു

കുമ്പള(True News 6 December 2019): കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വെള്ളിയാഴ്ച  പുലര്‍ച്ചെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനടുത്ത് വെച്ചാണ് കല്ലേറുണ്ടായത്. കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന സംഘമാണ് കല്ലേറ് നടത്തിയതെന്ന് ബസ് ഡ്രൈവര്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.


No comments