JHL

JHL

ബൈക്കും വാനും കൂട്ടിയിടിച്ച് കുഡ്‌ലു സ്വദേശിയായ ബാങ്ക് മാനേജര്‍ മരിച്ചു

കാഞ്ഞങ്ങാട്: (True News 02.09.2019) ബൈക്കും  വാനും കൂട്ടിയിടിച്ച്  ബാങ്ക് മാനേജര്‍ മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ബാങ്ക് മാനേജര്‍ കാസര്‍കോട് കുഡ്‌ലു സ്വദേശിയായ  ഗിരീഷ് കുമാര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പിലിക്കോട് വെച്ചാണ്   അപകടമുണ്ടായത്.
ഗിരീഷ് കുമാര്‍ സഞ്ചരിച്ച കെ എല്‍ 7 പി ജി 2872 നമ്പര്‍ ബുള്ളറ്റില്‍ എതിരെ വരികയായിരുന്ന വാനിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments