JHL

JHL

പുത്തൂർ മാണി മൈസൂർ ഹൈവേയിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

പുത്തൂർ(True News 2 September 2019): നിയന്ത്രണം വിട്ട കാർ റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് നാല് മരണം. കർണ്ണാടക പുത്തൂരിൽ മാണി മൈസൂർ ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. ശുണ്ഡികൊപ്പയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം.അശോക , ഭാര്യ ഹേമലത, മക്കളായ യശസ്, വർഷ.
മംഗളൂറു,വിൽ നിന്നും മടങ്ങുന്നതിനിടെയാണ് അപകടം. ഹൈവേയിൽ നിന്നും നിയന്ത്രണം വിട്ട കാർ റോഡരികിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുമാണ് മരിച്ചതെന്നാണ് അറിയുന്നത്.

No comments