JHL

JHL

മൊഗ്രാലിൽ വെള്ളക്കെട്ടിന് നടുവിൽ ഇരുപതിലധികം കുടുംബങ്ങൾ ; ഉടൻ പരിഹാരം കാണണമെന്ന് ദേശീയവേദി


മൊഗ്രാൽ(www.truenewsmalayalam.com  September 2, 2019)∙ കാലവർഷക്കെടുതിയിൽ നിന്നു മോചനമില്ലാതെ മൊഗ്രാൽ കടപ്പുറം ഗാന്ധിനഗർ പ്രദേശത്തെ കുടുംബങ്ങൾ ഇപ്പോഴും ദുരിതക്കയത്തിൽ. ഇരുപതിലേറെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഗാന്ധിനഗർ, നാങ്കി  തീരപ്രദേശത്തെമത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള  കുടുംബങ്ങളാണു മാസങ്ങളോളമായി വീടിനു ചുറ്റും വെള്ളം കെട്ടി നിൽക്കുന്നതിനാൽ  പ്രയാസം അനുഭവിക്കുന്നത്. മലിനമായ വെള്ളക്കെട്ടു കാരണം വീട്ടുകാർക്കു പുറത്തിറങ്ങാനാകുന്നില്ല. കുട്ടികളടക്കമുള്ളവർക്കു പകർച്ച വ്യാധികൾ പടരുമോയെന്ന ആശങ്കയുണ്ട്. വീടിനുവീടിനു ചുറ്റും മണ്ണിട്ടു നികത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ദുരിതം പേറുന്ന കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകണമെന്നു മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

No comments