JHL

JHL

അസം - കശ്മീർ വംശഹത്യ; മഞ്ചേശ്വരത്ത് വെൽഫെയർ പാർട്ടി പ്രതിഷേധപ്രകടനം നടത്തി


മഞ്ചേശ്വരം (True News 8 September 2019): അസമിലും കശ്മീരിലും സംഘ് ഭരണകൂടം നടത്തുന്ന ജനാധിപത്യ ധ്വംസനത്തിൽ പ്രതിഷേധിച്ച് വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കുഞ്ചത്തൂരിൽ നിന്ന് ആരംഭിച്ച പ്രകടനം മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഹകീം മഞ്ചേശ്വരം, ഫ്രറ്റേണിറ്റി ജില്ലാ സെക്രെട്ടറി മുഹമ്മദ് അദ്‌നാൻ തുടങ്ങിയവർ സംസാരിച്ചു. മൂസ ഇമ്രാൻ,  അബ്ദുൽ ഖാദർ ഷംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. 

No comments