JHL

JHL

കനത്ത മഴ : മംഗളൂരുവിൽ മതിലിടിഞ്ഞു വീണ് രണ്ടു കുട്ടികൾ മരിച്ചു

മംഗളൂരു (www.truenewsmalaylam.com  Sept 9, 2019) : കനത്ത മഴയെത്തുടർന്ന്  മതിൽ ഇടിഞ്ഞു വീണു രണ്ടു കുട്ടികൾ മരിച്ചു.  പടീൽ  ശിവനഗറിലെ സഹോദരങ്ങളായ വർഷിണി (9 ), വേദാന്തി (7 )  എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രിയോടെ ശക്തമായ മഴയിൽ വീടിനു തൊട്ടുള്ള ചുറ്റുമതിൽ ഇടിഞ്ഞു ഇവരുടെ വീടിനു മുകളിലേക്ക് മറിയുകയും . ഈ സമയം വീടിനകത്തു പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇരുപത്തടിയോളം ഉയരമുള്ള മതിൽ ഇടഞ്ഞു  മേൽ വീഴുകയുമായിരുന്നു. അടുത്ത കാലത്താണ് അഡ്യാർ കണ്ണൂരിൽ  താമസമായിരുന്ന ഇവർ പടീലിലെ വാടക വീട്ടിലേക്കു  താമസം മാറ്റിയത്. അപകടം നടക്കുമ്പോൾ ഇവരുടെ മാതാപിതാക്കൾ തൊട്ടടുത്തുള്ള ഉടമസ്ഥന്റെ വീട്ടിലായിരുന്നു.

No comments