JHL

JHL

മുള്ളേരിയയില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

മുള്ളേരിയ:(www.truenewsmalayalam.com  Sept8,2019) മുള്ളേരിയയിൽ യുവാവ്  കുളത്തിൽ മുങ്ങി മരിച്ചു. മുള്ളേരിയ അടുക്കം ചോദമൂലയിലെ  ശ്രീജൻ കുമാർ(23) ആണ് മരിച്ചത്.  ചോദിമൂലയിലെ ചന്ദ്രശേഖരയുടെ  മകനാണ്.  വീട്ടുവളപ്പിലായിരുന്ന ശ്രീജനെ   ഏറെ വൈകിയും  കാണാത്തതിനെ തുടർന്ന് മാതാവ് പുറത്തിറങ്ങി  അന്വേഷിച്ചപ്പോഴാണ് വീടിനടുത്തുള്ള   കുളത്തിന് സമീപം ചെരുപ്പ്  ഊരി വെച്ചതായി കണ്ടത് . ഇവരുടെ  നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുളത്തിൽ ചാടിയെങ്കിലും വെള്ളം കുടുതലുണ്ടായിരുന്നതിനാൽ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. പിന്നിട് പിന്നീട് കാസറഗോഡ് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.ഉടൻ കാസര്ഗോട്ടെ സ്വകാര്യ ആശുപത്രിയിൽ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷമാണ് ശ്രീജൻ പെർള നളന്ദ കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. 
മാതാവ്സ : രാധ ഹോദരങ്ങൾ: ജിതിൻ, ശ്രുതി

No comments