JHL

JHL

വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ .

മഞ്ചേശ്വരം(True News 8 September 2019):  കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 180 മില്ലിയുടെ 22 ടെട്രാ പാക്കറ്റ് വിദേശമദ്യം കൈവശംവെച്ച് കടത്തികൊണ്ടു വരവെ യുവാവ് എക്സൈസ് പിടിയിൽ.  മീഞ്ച ബേരിക്കയിലെ അണ്ണു കൃപാകരനെ  (25) മീഞ്ച വില്ലേജ് ഓഫീസിന്റെ മുൻവശം വെച്ച് കുമ്പള റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ. കെ. ബാലകൃഷ്ണൻ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ പി. മോഹനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. പി സുധീന്ദ്രൻ, കെ.വി രഞ്ചിത്ത്, ടി.കണ്ണൻ കുഞ്ഞി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
liquor-trafficking-youth-under-excise-custody
  

No comments