JHL

JHL

നെല്ലിക്കുന്ന് കടപ്പുറത്തു നിന്നും കണ്ടെത്തിയ മൃതദേഹം അംഗഡിമുഗറിൽ നിന്നും കാണാതായ സ്ത്രീയുടേത്


കാസർകോട് (www.truenewsmalayalam.com  Sept8, 2019) : ഇന്ന് രാവിലെ നെല്ലിക്കുന്ന് കടപ്പുറത്തു നിന്നും കണ്ടെത്തിയ മൃതദേഹം അംഗഡിമുഗറിൽ നിന്നും കാണാതായ വൃദ്ധയുടേതാണെന്നു തിരിച്ചറിഞ്ഞു. ഇത് ഇന്നലെ കാണാതായ അംഗടിമൊഗർ സ്വദേശി ലക്ഷ്മി (85)യുടെതാണ്  ബന്ധുക്കൾ സ്ഥിരീകരിച്ചു   ഞായറാഴ്ച രാവിലെ ആറ് മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്. 


(അനുബന്ധ വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തത് )

നെല്ലിക്കുന്ന് കടപ്പുറത്ത അജ്ഞാത സ്ത്രീയുടെ മൃതദേഹം

കാസറഗോഡ് (www.truenewsmalayalam.com  Sept8, 2019) : കാസറഗോഡ് കടപ്പുറത്ത് അജ്ഞാത മൃതദേഹം.. നെല്ലിക്കുന്ന് കടപ്പുറത്താണ്  സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞത് . ഞായറാഴ്ച്ച പുലർച്ചയോടെ കടലിൽ പോകുകയായിരുന്ന  മത്സ്യതതൊഴിലാളികളാണ്   മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. ഏകദേശം എഴുപത് വയസ്സുതോന്നിക്കുന്ന   സ്ത്രീയുടെതാണ് മൃതദേഹം. മുണ്ടും ബൗസുമാണ് വേഷം. കാതില്‍ കമ്മലുണ്ട്.


അടുത്ത സ്ഥലങ്ങളിൽ നിന്നായി ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന് അനവഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. പുഴകളിൽ നല്ല ഒഴുക്കുള്ളതിനാൽ മലയോരത്തു നിന്ന് ഒഴുക്കില്പെട്ടതാകാമെന്നും സംശയിക്കുന്നു.   മൃതദേഹം പോലീസ്  നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.



No comments