JHL

JHL

ഇന്ന് തിരുവോണം ; എല്ലാ വായനക്കാർക്കും ട്രൂ ന്യൂസിന്റെ ഓണാശംസകൾ

കാസറഗോഡ്  (truenewsmalayalam.com Sept 11, 2019): പരമ്പരാഗതമായ ആവേശത്തോടെ മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു. ഒരുമയോടെ  പരസ്പരം ആശംസകൾ നേർന്നും സദ്യ നടത്തിയും മധുരം പങ്ക് വെച്ചും ആഘോഷത്തിമിർപ്പിലാണ് നാട്  . ഉത്രാടപ്പാച്ചില് കഴിഞ്ഞു പുതുവസ്ത്രങ്ങളണിഞ്ഞു ജനങ്ങൾ ഓണത്തെ വരവേൽക്കുകയാണ്. വർണാഭമായ പൂക്കളം കൊണ്ട് വീട്ടുമുറ്റങ്ങൾ  അലങ്കരിച്ചിട്ടുണ്ട്. ഓണസദ്യയും ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.പ്രളയ നാളിലെ തിരിച്ചറിവ് ഓണത്തിന് മാറ്റ് കൂട്ടുന്നു. 




No comments