JHL

JHL

മൊഗ്രാൽ പുഴയോരത്ത് മാലിന്യം തള്ളിയ യുവാവിനെക്കൊണ്ട് തന്നെ മാലിന്യം തിരിച്ചെടുപ്പിച്ചു; ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് തിരിച്ചെടുപ്പിച്ചത്.

മൊഗ്രാൽ (True News 11 September 2019 ) : മൊഗ്രാൽ പുഴയോരത്ത് സ്‌കൂട്ടറിലെത്തി മാലിന്യം തള്ളി തിരിച്ച് പോകുമ്പോൾ ശ്രദ്ധയിൽ പെട്ട നാട്ടുകാർ യുവാവിനെക്കൊണ്ട് തന്നെ അത് തിരിച്ചെടുപ്പിച്ചു. കഴിഞ്ഞ ദിവസം മൊഗ്രാൽ പാലത്തിന് സമീപമാണ് മാലിന്യം തള്ളിയത്. ചാക്കിലാക്കി കൊണ്ട് വന്ന മാലിന്യം ആരും കാണാതെ തള്ളാൻ ശ്രമിച്ചതായിരുന്നു. ഇയാളെ നാട്ടുകാർ താക്കീത് ചെയ്ത വിട്ടപ്പോൾ ഇനി ആവർത്തിക്കില്ല എന്നും മാലിന്യം വീട്ടിൽ തന്നെ സംസ്ക്കരിച്ചോളാം  ഉറപ്പിലാണ് പിന്നീട് വിട്ടയച്ചത്. 
ഇവിടെ മാലിന്യം തള്ളുന്നത് പതിവായപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ മൊഗ്രാൽ പുഴ സംരക്ഷണ സമിതി രൂപീകരിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാപ്പകൽ  കാവൽ ഏർപ്പെടുത്തിയിരുന്നു. ഇവരെ വെട്ടിച്ച് മാലിന്യം തള്ളാൻ ശ്രമിക്കുകയായിരുന്നു.  
 waste-dumping-seized

No comments