JHL

JHL

തകർന്ന ദേശിയ പാത ;കുഴിയിൽ പൂക്കളമൊരുക്കി മൊഗ്രാൽ ദേശിയ വേദിയുടെ വേറിട്ട പ്രതിഷേധം

 
മൊഗ്രാൽ (True News 11 September2019): കാസറഗോഡ് മുതൽ തലപ്പാടി വരെ തകർന്ന് തരിപ്പണമായ ദേശിയ പാതയിൽ ജനരോഷം ശക്തമായ സാഹചര്യത്തിൽ വേറിട്ട പ്രതിഷേധ രീതിയുമായി മൊഗ്രാൽ ദേശിയ വേദി. തിരുവോണ ദിവസം രാവിലെ മൊഗ്രാൽ ദേശീയപാതയിൽ കുഴിയിൽ പൂക്കളം തീർത്താണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ദേശിയ വേദി പ്രസിഡന്റ് സിദ്ദീഖ് റഹ്‌മാൻ , മൂസ മൊഗ്രാൽ, വിജയൻ, അൻവർ മാസ്റ്റർ, ശിഹാബ് മാസ്റ്റർ, അബ്ദുൽ ഖാദർ,  മുഹമ്മദ് സ്മാർട്ട്, ഇസ്മായിൽ മൂസ, അബ്ദുൽ റഹ് മാൻ തുടങ്ങിയവർ നേതൃത്വം നൽകി. 



nh-protest-by-deshiyavedi-on-road-issue


No comments