JHL

JHL

ഗർഭിണിമായ യുവതിയെ വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബദിയടുക്ക(True News 9 September 2019): ബദിയടുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടെ എട്ട് മാസം ഗർഭിണിമായ യുവതിയെ വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുള്‍ റഹ്‌മാന്‍റെ ഭാര്യ ജമീല (33)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ മറ്റുള്ളവരെല്ലാം ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു ജമീല. വൈകീട്ട് തിരിച്ചുവന്നപ്പോൾ  കത്തകമുട്ടി   വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ജ്യേഷ്‌ഠന്‍റെ ഭാര്യ നാട്ടുകാരെ വിളിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍കണ്ടത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതി മഞ്ഞംപാറ സ്വദേശിനിയാണ്. ഒന്നര വര്‍ഷം മുമ്പാണ് ജമീലയും അബ്ദുര്‍ റഹ് മാനും വിവാഹിതരായത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. ഇൻക്വസ്റ്റ് നടപടിക്ക് ആർ.ഡി.ഒ മേൽനോട്ടം വഹിക്കും. രണത്തില്‍ ദുരൂഹത ഉയരാതിരിക്കാന്‍ പോസ്റ്റ്മോർട്ടം പരിയാരത്ത് ചെയ്യുമെന്നും പോലീസ് പറഞ്ഞു.


pregnant-woman-commit-suicide

No comments