JHL

JHL

മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം ;. ബേക്കറി കത്തിനശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം.

മഞ്ചേശ്വരം (True News 9 September 2019): മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം തീപിടിച്ച് ബേക്കറി പൂർണ്ണമായും കത്തി നശിച്ചു. മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ആൽഫ സ്വീറ്റ്സ് ആന്റ് ജൂസ് സെന്ററിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും സാധനങ്ങളും ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചിരുന്നു.എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.


No comments