JHL

JHL

സിവാജ് : പ്രചാരണ യോഗം അബുദാബിയിൽ സംഘടിപ്പിച്ചു .

അബുദാബി(www.truenewsmalayalam.com  Sept9, 2019) : കെഎംസിസി ദേലംപാടി പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി   വെള്ളിയാഴ്ച   അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ വെച്ച്  അബുദാബി ഉദുമ മണ്ഡലം കമ്മിറ്റി നടത്തുന്ന  സിവാജ്  2020  പ്രചാരണം പരിപാടി സംഘടിപ്പിച്ചു .  കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് ഹാസിഫ് പള്ളങ്കോട് അദ്ധ്യക്ഷത  വഹിച്ചു . ഷാർജ കെ എം സി സി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് ബഷീർ മണിയൂർ ഉൽഘാടനം ചെയ്തു, സിവാജ്  കമ്മിറ്റി കൺവീനർ അഷറഫ്  കീഴൂർ പ്രോഗാമിനെ കുറിച്ച്  പ്രവർത്തകർക്ക് വിശദീകരിച്ചു കൊടുത്തു.  വിവാഹ പ്രായമെത്തിയ  പാവപ്പെട്ട പെൺകുട്ടികളെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കുന്നതാണ്  സിവാജ്  എന്ന പേരിൽ അറിയപ്പെടുന്നതെന്നും ഇതിന്റെ പ്രവർത്തനം വളരെ നല്ല നിലയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുകയെന്നും അഷ്‌റഫ് കീഴുർ പറഞ്ഞു . 
അബുദാബി ഉദുമ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഷമീം ബേക്കൽ,  മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി  സിദ്ദിഖ് കെ പി . ദേലംപാടി ജിസിസി  കോഡിനേഷൻ ജനറൽ സെക്രട്ടറി  പീ.കെ.അഷ്റഫ് , പഞ്ചായത്ത് എം എസ് എഫ് മുൻ ജനറൽ സെക്രട്ടറി ഉനൈസ്  മൈനാടി,  എ.വൈ. മുഹമ്മദ് കുഞ്ഞി, റൗഫ് അഡൂർ, സഫ്വാൻ പരപ്പ, റിയാസ് അഡൂർ, ബദ്റുൽ മുനീർ, സി.കെ.അബ്ദുൾ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു,  ജനറൽ സെക്രട്ടറി ഷമീർ പരപ്പ സ്വാഗതവും ട്രഷറർ തുഫൈൽ കൊറ്റുമ്പെ നന്ദിയും പറഞ്ഞു.

No comments