JHL

JHL

മംഗളൂറു കാർ സ്ട്രീറ്റിൽ സ്വർണ്ണക്കട കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കവർന്നു.

മംഗളൂറു (True News 3 September 2019): മംഗളൂറു  കാർ സ്ട്രീറ്റിൽ ജ്വല്ലറിയിൽ  കവർച്ച. കാർ സ്ട്രീറ്റിലെ ഭവന്തി സ്ട്രീറ്റിലെ അരുണ ജ്വല്ലേഴ്സിൽ നിന്നാണ് സ്വർണ്ണം കവർന്നത്. കാർ സ്ട്രീറ്റിലെ അനിൽ ശേട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്വർണ്ണക്കട. ശനിയാഴ്ച മുതൽ കട അവധിയായിരുന്നതിനാൽ ചൊവ്വാഴ്ചയോടെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത് . കടയുടെ പിൻഭാഗത്തുകൂടി ദ്വാരമുണ്ടാക്കി മോഷ്ടാക്കൾ അകത്തുകടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. . ഒരു കിലോയിൽ കൂടുതൽ സ്വർണം മോഷ്ടിക്കപെട്ടതായാണ് റിപ്പോർട്ട്‌.  ബന്തർ  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


robbery-at-jewelry-car-street

No comments