JHL

JHL

സ്നേഹ സാന്ത്വനവുമായി എസ്ഡിപിഐ കുമ്പള ആരിക്കാടി ബ്രാഞ്ച് പ്രവർത്തകർ അമ്പലത്തറ സ്നേഹാലയത്തിലെത്തി


ആരിക്കാടി (True News 13 September 2019): ദിവസങ്ങൾക്ക് മുമ്പ് ആരിക്കാടിയിലെ എസ്ഡിപിഐ പ്രവർത്തകരും ജനമൈത്രി പോലീസും ചേർന്ന്  സ്നേഹാലയത്തിൽ എത്തിച്ച അബ്ദുല്ലയെ സന്ദർശിക്കാൻ എസ്ഡിപിഐ ആരിക്കാടി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകർ അമ്പലത്തറ സ്നേഹാലയത്തിലെത്തി. നാട്ടിൽ നിന്ന് ശേഖരിച്ച വിഭവങ്ങളുമായാണ് ഇവർ ഇവിടെയെത്തിയത്. അബ്ദുല്ലക്കും സ്നേഹാലയത്തിലെ അന്തേവാസികൾക്കും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അന്തോവാസികളോടപ്പം സമയം ചിലവിട്ട ആഷിഫ്, ഇസ്മായിൽ, സിദ്ദീഖ്, സത്താർ ബീ.ട്ടി, ഫരീദ്, അലി, സാലി, ഹകീം കാർളെ എന്നിവരടങ്ങുന്ന  പ്രവർത്തകർ അന്തോവാസികൾക് വീണ്ടും കാണാൻ വരുമെന്നുള്ള ഉറപ്പ് നൽകിയിട്ടാണ്  തിരിച്ചുപോയത്.

sdpi-visits-snehalayam-ambalathara

No comments