JHL

JHL

അപകട ഭീഷണിയായി മരങ്ങൾ ; ബസ്സിനുമുകളിൽ മരം വീണ് ഡ്രൈവർക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു.

ബദിയടുക്ക(True News 17 September 2019) :സ്കൂൾ കുട്ടികളടക്കം നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിനുമുകളിൽ മരം വീണ് ഡ്രൈവർക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ബീജന്തടുക്ക മായിലംകുടി ഇറക്കത്തിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് മരം വീണത്.
പെർളയിൽനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന പി.എം.എസ്‌. മോട്ടോർസിനുമുകളിലാണ് മരം വീണത്. ഡ്രൈവർ മാർപ്പനടുക്കയിലെ വിനോദ് (33), സ്കൂൾ കുട്ടികളായ മുഹമ്മദ് അഷ്‌ഫാഖ്‌  (10), അന്ന (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ മൂവരും ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സതേടി. കനത്ത കാറ്റിലും മഴയിലും ദിവസങ്ങൾക്കുമുമ്പ് കടപുഴകി മറ്റൊരു മരത്തിനു മുകളിൽ വീണ് കിടന്നിരുന്ന അക്കേഷ്യാമരമാണ് വീണത്‌. ചെർക്കള-കല്ലടുക്ക അന്തർ സംസ്ഥാന പാതയിലാണ്  മരങ്ങൾ യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് മുള്ളേരിയ ആദൂർ പാതയിൽ മരം കാറിന് മുകളിൽ വീണ് യുവാവ് മരിച്ചിരുന്നു. 
tree-faalen-on-bus-3injured-including-children

No comments