Header Ads

test

ഗൃഹനാഥൻ ഭാര്യയെ വിറകുകൊണ്ട് അടിച്ചു കൊന്നു; അക്രമം തടയാൻ ശ്രമിച്ച മകൾക്കു ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്(True News, Dec 2,2019) : കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഗൃഹനാഥൻ ഭാര്യയെ വിറകുകൊണ്ട് അടിച്ചു കൊന്നു; അക്രമം തടയാൻ ശ്രമിച്ച  മകൾക്കു അടിയേറ്റ് ഗുരുതരമായി പരുക്കേറ്റു.

അമ്പലത്തറ കാഞ്ഞിരടുക്കത്തെ ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്ണനാണ് ഭാര്യ കല്യാണിയെ വിറക് കഷണം ഉപയോഗിച്ച് അടിച്ചു കൊന്നത് .തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ് സംഭവം. അക്രമം തടയാന്‍ ശ്രമിച്ച മകള്‍ ശരണ്യയ്ക്കും മാരകമായി അടിയേറ്റു.ശരണ്യയെ മംഗ്‌ളൂരു ആശുപത്രിയില്‍ കൊണ്ടു പോയി.. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതി ഗോപാലകൃഷ്ണനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കൊലക്കുള്ള കാരണം പുറത്തുവന്നിട്ടില്ല. കുടുംബപ്രശ്നമാവാമെന്നാണ് കരുതുന്നത്

No comments