JHL

JHL

ജോലിക്ക് പോകാത്തതിനെ ചോദ്യം ചെയ്ത അച്ഛനെ മകൻ വെട്ടിക്കൊന്നു.

പുത്തൂരു (True News, Dec 5,2019): ജോലിക്ക് പോകാത്തതിനെ ചോദ്യം ചെയ്ത അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. കർണാടക പുത്തൂരിലെ പണാജെ ബോളിമ്പള സ്വദേശി കൃഷ്ണ നായക് (62) ആണ് മകൻ ഉദയന്റെ വെട്ടേറ്റു മരിച്ചത്. മകൻ ജോലി ചെയ്യാൻ കൂട്ടാക്കാത്തതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.  നായകും മകനും മരുമകളുമാണ്  വീട്ടിൽ താമസം.മകൻ തൊഴിൽ ചെയ്യാൻ താല്പര്യമില്ല.പതിവുപോലെ ബുധനാഴ്ചയും ഇയാൾ ജോലിക്കൊന്നും പോകാതെ വീട്ടിൽ തന്നെ തന്നെ ഇരിക്കുകയായിരുന്നു.അച്ഛൻ ഇതിനെ ചൊല്ലി ഇയാളെ ശകാരിച്ചു. ദേഷ്യപ്പെട്ട ഇയാൾ അടുക്കളയിൽ നിന്നും വെട്ടുകത്തിയെടുത്തു നായക്കിനെ വെട്ടുകയായിരുന്നു. കഴുത്തിനു ഗുരുതരമായി പരിക്കേറ്റ നായക് ഉടൻതന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോസർചാറ്റിയിലേക്കു മാറ്റി.മകൻ ഉദയൻ ഇപ്പോൾ പുത്തൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.

No comments